ക​ട​ലാ​ക്ര​മ​ണം: 22.5 കോ​ടി അനുവദിച്ചു
ക​ട​ലാ​ക്ര​മ​ണം: 22.5 കോ​ടി അനുവദിച്ചു
Tuesday, June 25, 2019 1:20 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ട​​ലാ​​ക്ര​​മ​​ണം നേ​​രി​​ടാ​ൻ താ​​ത്കാ​​ലി​​ക പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​ങ്ങ​ൾ​ക്ക് 22.5 കോ​​ടി അ​​നു​​വ​​ദി​​ച്ച​​താ​​യി മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി. കി​​ഫ്ബി വ​​ഴി ആ​​ല​​പ്പു​​ഴ​​യി​​ലെ വ​​ട്ട​​ച്ചാ​​ൽ, പ​​ത​​യാ​​ങ്ക​​ര, കാ​​ട്ടാ​​ർ, ആ​​റാ​​ട്ടു​​പു​​ഴ, അ​​ന്പ​​ല​​പ്പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പു​​ലി​​മു​​ട്ട് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി 184.01 കോ​​ടി രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി.

ഭി​​ത്തി നി​​ർ​​മാ​​ണ​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ക​​രി​​ങ്ക​​ൽ കി​​ട്ടാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. അ​​തി​​നാ​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ജി​​യോ ബാ​​ഗു​​ക​​ളി​​ൽ മ​​ണ​​ൽ നി​​റ​​ച്ചാ​​ണു തീ​​ര സം​​ര​​ക്ഷ​​ണം​​ന​​ട​​ത്തു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ കെ.​​വി.​​അ​​ബ്ദു​​ൽ​​ഖാ​​ദ​​ർ, കെ.​​ആ​​ൻ​​സ​​ല​​ൻ, കെ.​​ജെ.​​മാ​​ക്സി എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.