സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞുകയറിയ സംഭവം; വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ അധ്യാപിക മരിച്ചു
സ്കൂൾ മുറ്റത്തേക്കു കാർ പാഞ്ഞുകയറിയ സംഭവം; വിദ്യാർഥികളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ അധ്യാപിക മരിച്ചു
Tuesday, June 25, 2019 1:35 AM IST
മൂ​​വാ​​റ്റു​​പു​​ഴ: സ്കൂ​​ൾ മു​​റ്റ​​ത്തേ​​ക്കു കാ​​ർ പാ​​ഞ്ഞു ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന അ​​ധ്യാ​​പി​​ക മ​​രി​​ച്ചു. മൂ​​വാ​​റ്റു​​പു​​ഴ ക​​ടാ​​തി വി​​വേ​​കാ​​ന​​ന്ദ പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക​​യും അ​​രി​​ക്കു​​ഴ ചി​​റ്റൂ​​ർ പാ​​ല​​ക്കാ​​ട്ടു​​ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ദീ​​പു​​വി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ രേ​​വ​​തി (26)ആ​​ണു മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 21നു ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു സ്കൂ​​ൾ മു​​റ്റ​​ത്തു ന​​ട​​ന്ന യോ​​ഗാ​​ ദി​​നാ​​ച​​ര​​ണ​​ത്തി​​നു കു​​ട്ടി​​ക​​ളെ അ​​ണി​​നി​​ര​​ത്തു​​ന്ന​​തി​​നി​​ടെ സ്കൂ​​ൾ അ​​ക്കാ​​ഡ​​മി​​ക് ഡ​​യ​​റ​​ക്ട​​റു​​ടെ കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ടു പാ​​ഞ്ഞു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തി​​ൽ പ​​ത്തു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു നി​​സാ​​ര പ​​രി​​ക്കേ​​റ്റി​​രു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ന്നു​​ത​​ന്നെ ആ​​ശു​​പ​​ത്രി വി​​ട്ടി​​രു​​ന്നു. കാ​​ർ പാ​​ഞ്ഞു​​വ​​രു​​ന്ന​​തു ക​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ളെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു രേ​​വ​​തി​​ക്കു പ​​രി​​ക്കേ​​റ്റ​​ത്. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ രേ​​വ​​തി കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യ്ക്കി​​ടെ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴോ​​ടെ​​യാ​​ണു മ​​രി​​ച്ച​​ത്. ന​​ട്ടെ​​ല്ലി​​നേ​​റ്റ ക്ഷ​​ത​​മാ​​ണു മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.


അ​​ക്കാ​​ഡ​​മി​​ക് ഡ​​യ​​റ​​ക്ട​​റാ​​യ ആ​​ർ. കൃ​​ഷ്ണ​​കു​​മാ​​ർ വ​​ർ​​മ ത​​ന്‍റെ കാ​​റി​​ൽ സ്കൂ​​ൾ വ​​ള​​പ്പി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നി​​ടെ കു​​റു​​കെ ക​​ട​​ന്ന വി​​ദ്യാ​​ർ​​ഥി​​യു​​ടെ ദേ​​ഹ​​ത്തു ത​​ട്ടാ​​തെ വെ​​ട്ടി​​ച്ചു​​മാ​​റ്റു​​ന്ന​​തി​​നി​​ടെ​​യാ​​ണു കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട​​ത്. അ​​ബ​​ദ്ധ​​ത്തി​​ൽ ബ്രേ​​ക്കി​​നു പ​​ക​​രം ആ​​ക്സി​​ലേ​​റ്റ​​റി​​ൽ കാ​​ൽ അ​​മ​​ർ​​ത്തി​​യ​​താ​​ണ് കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ടാ​​ൻ കാ​​ര​​ണ​​മാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ രേ​​വ​​തി​​യു​​ടെ ദേ​​ഹ​​ത്താ​​ണ് ആ​​ദ്യം കാ​​ർ ത​​ട്ടി​​യ​​ത്. അ​​ധ്യാ​​പി​​ക​​യെ വ​​ലി​​ച്ചി​​ഴ​​ച്ച് മു​​ന്നോ​​ട്ടു​​നീ​​ങ്ങി​​യ കാ​​ർ കു​​ട്ടി​​ക​​ളെ​​യും ത​​ട്ടി​​വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. സ​​മീ​​പ​​ത്തു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന സ്കൂ​​ൾ ബ​​സി​​ൽ ഇ​​ടി​​ച്ചാ​​ണ് കാ​​ർ നി​​ന്ന​​ത്. അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വിം​​ഗി​​നു കൃ​​ഷ്ണ​​കു​​മാ​​റി​​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. രേ​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും. ഏ​​ക​​മ​​ക​​ൾ അ​​ദ്വൈ​​ത (മൂ​​ന്ന്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.