നെടുങ്കണ്ടം കസ്റ്റഡി മരണം ; വ്യാ​ജ​ ജാമ്യരേ​ഖ ഉ​ണ്ടാ​ക്കി​യ​ത് ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം
നെടുങ്കണ്ടം കസ്റ്റഡി മരണം ; വ്യാ​ജ​ ജാമ്യരേ​ഖ ഉ​ണ്ടാ​ക്കി​യ​ത്  ഉ​ന്ന​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം
Saturday, July 13, 2019 1:33 AM IST
നെ​ടു​ങ്ക​ണ്ടം: ഹ​രി​ത ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പുകേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൂ​ക്കു​പാ​ല​ത്തെ ഹ​രി​ത ഫി​നാ​ൻ​സ് ഓ​ഫീസി​ലെ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് ഡി​സ്ക്, ര​ജി​സ്റ്റ​റു​ക​ൾ, മേ​യ് ര​ണ്ടി​ന് ഓ​ഫീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷ​വും അ​തി​നു മു​ൻ​പും ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്.

12ന് അ​റ​സ്റ്റി​ലാ​യ കു​മാ​റി​നെ 13നു ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. കു​മാ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​മ്യം ന​ൽ​കി​യെ​ന്ന രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ളും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചെ​തെ​ന്ന രേ​ഖ നി​ർ​മ്മിച്ച​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ.


ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് മ​റ്റ​ന്നാ​ൾ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.