കൊച്ചിൻ കോളജിലും വിദ്യാർഥിക്കു മർദനം
Saturday, July 13, 2019 1:39 AM IST
തോ​​പ്പും​​പ​​ടി: കൊ​​ച്ചി​​ന്‍ കോ​​ള​​ജി​​ല്‍ വി​​ദ്യാ​​ര്‍ഥി​​യെ സം​​ഘം ചേ​​ര്‍ന്ന് മ​​ർ​​ദി​​ച്ച​​താ​​യി പ​​രാ​​തി. മൂ​​ന്നാം വ​​ര്‍ഷ ബി​​എ​​സ്‌​​സി ബോ​​ട്ട​​ണി വി​​ദ്യാ​​ര്‍ഥി കോ​​ത​​മം​​ഗ​​ലം സ്വ​​ദേ​​ശി അ​​സ്‌​​ല​​മി​​നാ​​ണ് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. കോ​​ള​​ജി​​ലെ നി​​രാ​​ഹാ​​ര പ​​ന്ത​​ലി​​ല്‍വ​​ച്ച് മ​​ര്‍ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​രാ​​തി.

കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു സ​​മ​​യ​​ത്ത് എ​​സ്എ​​ഫ്ഐ ന​​ല്‍കി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​എ​​സ്‌​​യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ള​​ജി​​ല്‍ നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ക്കു​​ന്നു​​ണ്ട്. ഈ ​​പ​​ന്ത​​ലി​​ല്‍ എ​​ത്തി​​യ​​പ്പോ​​ൾ എ​​സ്എ​​ഫ്ഐ​​ക്കാ​​രാ​​ണ് ത​​ന്നെ മ​​ര്‍ദി​​ച്ച​​തെ​​ന്ന് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന അ​​സ്‌​​ലം ആ​​രോ​​പി​​ച്ചു. അ​​സ്‌​​ല​​മി​​ന്‍റെ ക​​ഴു​​ത്തി​​നും മു​​തു​​കി​​നും പ​​രി​​ക്കു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.