അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ൾ പരിഹരിക്കാൻ ഫോ​റം
Tuesday, July 16, 2019 12:09 AM IST
ആ​​​ലു​​​വ: അ​​​ന്ത​​​ർ സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി “പാ​​​സ​​​ഞ്ച​​​ർ റി​​​ഡ്ര​​​സ​​​ൽ ഫോ​​​റം” നി​​​ല​​​വി​​​ൽ വ​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്‍റ​​​ർ​​​സ്റ്റേ​​​റ്റ് ബ​​​സ് ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം.

ബ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​യെ​​​പ്പ​​​റ്റി​​​യോ സ​​​ർ​​​വീ​​​സി​​​ലെപോ​​​രാ​​​യ്മ​​​യെപ്പറ്റിയോ അ​​​മി​​​ത​​​യാ​​​ത്രാ നി​​​ര​​​ക്കു​​​ക​​​ളെ​​​പ്പ​​​റ്റി​​​യോ ഉ​​​ള്ള പ​​​രാ​​​തി​​​ക​​​ൾ complaintsiboa [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. പ​​​രാ​​​തി​​​ക​​​ൾ അ​​​ത​​​ത് വാ​​​ഹ​​​ന​​​സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് ആ​​​ദ്യം പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​ത്. തീ​​​ർ​​​പ്പാ​​​കാ​​​ത്ത​​​വ ഫോ​​​റം പ​​​രി​​​ഗ​​​ണി​​​ക്കും.


റി​​​ട്ട​​​യേ​​​ർ​​​ഡ് ജോ​​​യി​​​ന്‍റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​എ. സൈ​​​നു​​​ദീ​​​ൻ, മു​​​ൻ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി ടോ​​​മി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​ല​​​ക്സ് എം. ​​​സ്ക​​​റി​​​യ, യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​നി​​​ധി, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രാ​​​ണ് ഫോ​​​റ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.