റവ.ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ടിന് ശാലോം അവാർഡ്
റവ.ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ടിന് ശാലോം അവാർഡ്
Tuesday, July 16, 2019 12:10 AM IST
കണ്ണൂർ: ​മോ​ൺ. സി.​ജെ. വ​ർ​ക്കി മെ​മ്മോ​റി​യ​ൽ ശാ​ലോം മാ​ധ്യ​മ​പു​ര​സ്കാ​രം ക​ണ്ണൂ​ർ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റവ. ​ഡോ. ഫ്രാ​ൻ​സി​സ് കാ​ര​യ്ക്കാ​ട്ടി​ന്. 25,000 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം പെ​രു​വ​ണ്ണാം​മൂ​ഴി ശാ​ലോം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മലങ്കര സുറിയാനി കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാതോലിക്കാ ബാ​വ സ​മ്മാ​നി​ച്ചു.


28 പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ റവ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​യ്ക്കാ​ട്ട് ഡോ​ൺ ബോ​സ്കോ മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​ണ്. കു​റ്റ്യാ​ടി കാ​ര​യ്ക്കാ​ട്ട് ചാ​ക്കോ​യു​ടെ​യും ത്രേ​സ്യാ​യു​ടെ​യും മ​ക​നാ​ണ് റവ. ​ഫ്രാ​ൻ​സി​സ് കാ​ര​യ്ക്കാ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.