സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: പി.​എ​സ്.​ ശ്രീ​ധ​ര​ൻപി​ള്ള
സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: പി.​എ​സ്.​ ശ്രീ​ധ​ര​ൻപി​ള്ള
Tuesday, July 16, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് സം​​​ഭ​​​വം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്.​ ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന​​​ത് ഒ​​​രു നി​​​യ​​​മ സ​​​മാ​​​ധാ​​​ന പ്ര​​​ശ്നം മാ​​​ത്ര​​​മാ​​​യി ലാ​​​ഘ​​​വ​​​ത്തോ​​​ടെ കാ​​​ണേ​​​ണ്ട​​​ത​​​ല്ല. ക്രി​​​മി​​​ന​​​ലു​​​ക​​​ളെ വാ​​​ർ​​​ത്തെ​​​ടു​​​ക്കു​​​ക​​​യും കൊ​​​ല​​​യാ​​​ളി​​​ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ ക​​​ള​​​രി​​​യാ​​​യി പ്ര​​​ശ​​​സ്ത​​​മാ​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് അ​​​ധഃ​​​പ​​​തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല. കു​​​റ്റ​​​വാ​​​ളി കൊ​​​ലചെ​​​യ്യു​​​ക എ​​​ന്ന ഉ​​​ദ്ദേശ്യ​​​ത്തോ​​​ടെ കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന​​​ത് വ്യ​​​ക്ത​​​മാ​​​ണ്.


പ​​​രി​​​ശീ​​​ല​​​നം സി​​​ദ്ധി​​​ച്ച രീ​​​തി​​​യി​​​ൽ ശാ​​​സ്ത്രീ​​​യ​​​മാ​​​യാണ് അ​​​യാ​​​ൾ കു​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളെ ആ​​​രു പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചു, എ​​​വി​​​ടെനി​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ചോ​​​ദ​​​നം എ​​​ന്ന​​​ത് അ‌​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. സി​​​ബി​​​ഐ നി​​​ക്ഷ്പ​​​ക്ഷ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ച്ചാ​​​ൽ പ​​​ല പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ത​​​നി​​​നി​​​റം മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു​​കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​കു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.