പ്ര​തി​ക​ളു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു: പി​എ​സ്‌​സി
പ്ര​തി​ക​ളു​ടെ  നി​യ​മ​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു: പി​എ​സ്‌​സി
Tuesday, July 16, 2019 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജിലെ വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ൾ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ കെ​​​എ​​​പി നാ​​​ലാം ബ​​​റ്റാ​​​ലി​​​യ​​​ൻ (കാ​​​സ​​​ർ​​​ഗോ​​​ഡ്) റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഭ​​​വം പി​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ക്കും.

എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രി​​​ക്കും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക. ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് വ​​​രു​​​ന്ന​​​തു​​​വ​​​രെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​ന ശി​​​പാ​​​ർ​​​ശ അ​​​യ​​​യ്ക്കു​​​ന്ന​​​ത് മ​​​ര​​​വി​​​പ്പി​​​ച്ച​​​താ​​​യും പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ.​ എം.​​​കെ. സ​​​ക്കീ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​ക​​​ളാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഗ്രേ​​​സ് മാ​​​ർ​​​ക്ക് നേ​​​ടാ​​​ൻ ന​​​ൽ​​​കി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.