വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: മാ​ർ താ​ഴ​ത്ത്
വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: മാ​ർ താ​ഴ​ത്ത്
Wednesday, July 17, 2019 12:31 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ര​​​ന്ത​​​രം ധ്വം​​​സി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ല്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ന്ധി​​​ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഷേ​​​ധ സ​​​ദ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. ഖാ​​​ദ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ല​​​യ​​​ന​​​വും വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തു നി​​​ല​​​വാ​​​ര​​​ത്ത​​​ക​​​ർ​​​ച്ച സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും മാ​​​ർ താ‍​ഴ​​​ത്ത് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ൽ വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​മ്പ​​ക​​​ശേ​​​രി, ഫാ. ​​​ജോ​​​ജോ തൊ​​​ടു​​​പ​​​റ​​​മ്പി​​​ൽ, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ഡി.​​​ആ​​​ർ. ജോ​​​സ്, പി.​​​ഐ. ലാ​​​സ​​​ർ മാ​​​സ്റ്റ​​​ർ, പി.​​​ഡി. വി​​​ൻ​​​സെ​​​ന്‍റ്, ബി​​​ജു ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ല​​​യ​​​നം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധ സ​​​ദ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.