മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി
Wednesday, July 17, 2019 12:31 AM IST
കൊ​​​ച്ചി: മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ന​​​ട​​​ന്നെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചു. സാ​​​ക്ഷി​​​ക​​​ൾ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കേ​​​സ് തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്താ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി ഇ​​​ത​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2016ലെ ​​​മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന പി.​​​ബി. അ​​​ബ്ദു​​​ൾ റ​​​സാ​​​ഖി​​​നോ​​​ട് 89 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന സു​​​രേ​​​ന്ദ്ര​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. മ​​​രി​​​ച്ചുപോ​​​യ​​​വ​​​രു​​​ടെ​​​യും വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി നോ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്തെ​​​ന്നും ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.