വി സിയെ കെ​എ​സ്‌​യു ഉപരോധിച്ചു
വി സിയെ കെ​എ​സ്‌​യു ഉപരോധിച്ചു
Wednesday, July 17, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാശാലാ ആ​​​സ്ഥാ​​​ന​​​ത്ത് കെ​​​എ​​​സ്‌​​​യു​​​വി​​​ന്‍റെ വ​​​ൻ പ്ര​​​തി​​​ഷേ​​​ധം. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ബ്ലോ​​​ക്കി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി പ്ര​​​തി​​​ഷേ​​​ധി​​​ച്ച കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യും കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി ആ​​​ത്മ​​​ഹ​​​ത്യാ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യും ചെ​​​യ്തു.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ പു​​​റ​​​ത്താ​​​ക്കു​​​ക, വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ പ്ര​​​തി ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലും കോ​​​ള​​​ജ് യൂ​​​ണി​​​റ്റ് മു​​​റി​​​യി​​​ലും ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.


കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഉ​​​പ​​​രോ​​​ധ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ വി​​​സി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ ഉ​​​പ​​​രോ​​​ധി​​​ച്ച ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​യ്താ​​​ലി കാ​​​യ്പ്പാ​​​ടി, നേ​​​താ​​​ക്ക​​​ളാ​​​യ ബാ​​​ഹു​​​ൽ കൃ​​​ഷ്ണ, നി​​​ഥി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ പാ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.