ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ക​ര​ടു​ന​യം: ത്രി​ദി​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു
Thursday, July 18, 2019 1:04 AM IST
തേ​​ഞ്ഞി​​പ്പ​ലം: ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ക​​ര​​ടു​​ന​​യം-2019 നെ ​​ആ​​സ്പ​​ദ​​മാ​​ക്കി ന​​ട​​ത്തി​​യ ത്രി​​ദി​​ന സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​വ​​കു​​പ്പും പ​​ഠ​​ന​​വ​​കു​​പ്പി​​ലെ ഗ​​വേ​​ഷ​​ക കൂ​​ട്ടാ​​യ്മ​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച സ​മ്മേ​ള​ന​ത്തി​ൽ എ​​ൻ​​ഐ​​ഇ​​പി​​എ ഉ​​പ​​ദേ​​ശ​​ക​​നാ​​യ പ്ര​​ഫ. കെ. ​​രാ​​മ​​ച​​ന്ദ്ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

മൂ​​ന്ന് മു​​ത​​ൽ എ​​ട്ട് വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന വി​​ദ്യാ​​ഭ്യാ​​സം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക എ​​ന്ന​​താ​​ണ് ക​​ര​​ടു​​ന​​യ രേ​​ഖ പ്ര​​ധാ​​ന​​മാ​​യും ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്നും പ്രാ​​ദേ​​ശി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ന് അ​​നു​​സൃ​​ത​​മാ​​യി ക​​ര​​ടു​​ന​​യ രേ​​ഖ​​യി​​ൽ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തു​​ന്ന​​തി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്ക് സാ​​ധി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ന​​യ​​രേ​​ഖ​​യു​​ടെ രൂ​​പ​​ക​​ൽ​​പ​​ന​​യെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വി​​വി​​ധ അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഉ​​ദ്ഘാ​​ട​​നം പ്ര​​ഫ. സി.​​എം. ബി​​ന്ദു നി​​ർ​​വ​​ഹി​​ച്ചു. വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​വ​​കു​​പ്പി​​ലെ അ​​ധ്യാ​​പ​​ക​​രും ഗ​​വേ​​ഷ​​ക​​രും ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ക​​ര​​ടു​​ന​​യ രേ​​ഖ​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളെ ആ​​സ്പ​​ദ​​മാ​​ക്കി വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ച​​ർ​​ച്ച​​യും ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.