വ്യാ​ജ ബീ​ഡി; സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ൽ
വ്യാ​ജ ബീ​ഡി; സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ൽ
Thursday, July 18, 2019 1:54 AM IST
ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​മ്പ്: വ്യാ​​​​​​ജ ദി​​​​​​നേ​​​​​​ശ് ബീ​​​​​​ഡി നി​​​​​​ര്‍​മി​​​​​​ച്ചു വി​​​​​​ല്പ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ത​​​​​​ല​​​​​​വ​​​​​​നെ ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​മ്പ് പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു. പ​​​​​​യ്യ​​​​​​ന്നൂ​​​​​​ര്‍ രാ​​​​​​മ​​​​​​ന്ത​​​​​​ളി കു​​​​​​ന്ന​​​​​​രു സ്വ​​​​​​ദേ​​​​​​ശി വ​​​​​​ള്ളു​​​​​​വ​​​​​​ക്ക​​​​​​ണ്ടി വീ​​​​​​ട്ടി​​​​​​ല്‍ വി.​​​​​​രാ​​​​​​ജീ​​​​​​വ (55) നെ​​​​​​യാ​​​​​​ണ് ചൊ​​​​​​വ്വാ​​​​​​ഴ്ച വൈ​​​​​​കു​​​​​​ന്നേ​​​​​​രം പ​​​​​​യ്യ​​​​​​ന്നൂ​​​​​​രി​​​​​​ല്‍​നി​​​​​​ന്ന് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്.

ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്ത​​​​​​പ്പോ​​​​​​ള്‍ മൂ​​​​​​വാ​​​​​​റ്റു​​​​​​പു​​​​​​ഴ​​​​​​യി​​​​​​ലെ ഗോ​​​​​​ഡൗ​​​​​​ണി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വി​​​​​​വ​​​​​​രം ല​​​​​​ഭി​​​​​​ച്ചു. തു​​​​​​ട​​​​​​ർ​​​​​​ന്ന് പോലീസ് സം​​​​​​ഘം മൂ​​​​​​വാ​​​​​​റ്റു​​​​​​പു​​​​​​ഴ​​​​​​യി​​​​​​ലെ​​​​​ത്തി ഗോ​​​​​​ഡൗ​​​​​​ണ്‍ റെ​​​​​​യ്ഡ് ചെ​​​​​​യ്തു പ​​​​​​ത്തു ല​​​​​​ക്ഷ​​​​​​ത്തി​​​​​​ലേ​​​​​​റെ രൂ​​​​​​പ​​​​​​യു​​​​​​ടെ വ്യാ​​​​​​ജ​​​​​​ബീ​​​​​​ഡി ശേ​​​​​​ഖ​​​​​​രം ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്തു.

ശി​​​​​​വ​​​​​​കാ​​​​​​ശി​​​​​​യി​​​​​​ല്‍ അ​​​​​​ച്ച​​​​​​ടി​​​​​​ച്ച ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് ലേ​​​​​​ബ​​​​​​ലു​​​​​​ക​​​​​​ളും കെ​​​​​​ട്ടു​​​​​​ക​​​​​​ളും പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ട്.

ത​​​​​​ളി​​​​​​പ്പ​​​​​​റ​​​​​​മ്പ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ല്‍ ഹാ​​​​​​ജ​​​​​​രാ​​​​​​ക്കി​​​​​​യ രാ​​​​​​ജീ​​​​​​വ​​​​​​നെ ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​ത്തേ​​​​​​ക്ക് റി​​​​​​മാ​​​​​​ന്‍​ഡ് ചെ​​​​​​യ്തു. പാ​​​​​​ല​​​​​​ക്കാ​​​​​​ട്, ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍​നി​​​​​​ന്നും വാ​​​​​​ങ്ങു​​​​​​ന്ന ബീ​​​​​​ഡി വ്യാ​​​​​​ജ ലേ​​​​​​ബ​​​​​​ല്‍ പ​​​​​​തി​​​​​​ച്ച് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലും അ​​​​​​യ​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും വി​​​​​​ല്പ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 35 വ​​​​​​ര്‍​ഷ​​​​​​മാ​​​​​​യി വ്യാ​​​​​​ജ​​​​​​ബീ​​​​​​ഡി വി​​​​​​ല്പ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​രു​​​​​​ന്ന ഇ​​​​​​യാ​​​​​​ള്‍ കോ​​​​​​ടി​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് രൂ​​​​​​പ സ​​​​​​മ്പാ​​​​​​ദി​​​​​​ച്ച​​​​​​താ​​​​​​യി പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് വ്യാ​​​​​​ജ ദി​​​​​​നേ​​​​​​ശ്ബീ​​​​​​ഡി വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യു​​​​​​ന്ന സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ത​​​​​​ല​​​​​​വ​​​​​​നാ​​​​​​ണു രാ​​​​​​ജീ​​​​​​വ​​​​​​നെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.