സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വീണ്ടും കെ​എ​സ്‌​യു
Thursday, July 18, 2019 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ​​​ള​​​പ്പി​​​ൽ. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ ക​​​ത്തി​​​ക്കു​​​ത്തി​​​ലും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മോ​​​ഷ​​​ണ​​​ത്തി​​​ലും സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം. അ​​​ഭി​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തോ​​​ട് അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി ജ​​​ലീ​​​ലി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ത​​​ള്ളി​​​ക്ക​​​യ​​​രാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ വ​​​നി​​​ത ഉ​​​ൾ​​​പ്പെ​​​ടെ പ​​​ന്ത്ര​​​ണ്ടോ​​​ളം കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​യോ​​​ടെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന​​​ക്സി​​​ലെ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

ഗേ​​​റ്റ് ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും വ​​​നി​​​താ പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഏ​​​രെ നേ​​​രം പി​​​ടി​​​വ​​​ലി ന​​​ട​​​ത്തി. കൂ​​​ടു​​​ത​​​ൽ വ​​​നി​​​താ പോ​​​ലീ​​​സ് എ​​​ത്തി​​​യാ​​​ണ് ഇ​​​വ​​​രെ നീ​​​ക്കം ​​​ചെ​​​യ്ത​​​ത്. മ​​​തി​​​ൽ ചാ​​​ടി​​​ക്ക​​​ട​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​യ​​​റ്റി​​​യ​​​ത്.


വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വാ​​​തി​​​ൽ​​​ക്ക​​​ൽ ത​​​ള്ളി​​​ക്ക​​​യ​​​റ്റി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ത​​​ല​​​യ്ക്കു പി​​​ന്നി​​​ലാ​​​യി ചി​​​ല പോ​​​ലീ​​​സു​​​കാ​​​ർ മ​​​ർ​​​ദി​​​ച്ച​​​താ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ന​​​ന്ദാ​​​വ​​​നം ക്യാ​​മ്പി​​​ലേ​​​ക്കു മാ​​​റ്റി.

ബു​​​ധ​​​നാ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഭി​​​ജി​​​ത്ത്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജ​​​ഷീ​​​ർ പ​​​ള്ളി​​​വേ​​​ൽ, ന​​​ബീ​​​ൽ ക​​​ല്ല​​​ന്പ​​​ലം, ജോ​​​ബി​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​യ്ക്ക് ക​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.