ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന
Friday, July 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ‘ഓ​​​പ്പ​​റേ​​​ഷ​​​ൻ പ​​​ഴ്‌​​​സ് സ്ട്രിം​​​ഗ്സ്’ എ​​​ന്ന പേ​​​രി​​​ൽ രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

സ​​​ബ് ഡി​​​വി​​​ഷ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന വെ​​​ള്ള​​​ക്ക​​​രം യ​​​ഥാ​​​സ​​​മ​​​യം ബാ​​​ങ്കി​​​ൽ അ​​​ട​​​യ്ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള പ​​​രാ​​​തി​​​ക​​​ളുണ്ട്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​. സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നീ​​​യ​​​റും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.