യൂണിവേഴ്സിറ്റി കോളജ് ഇടിച്ചു നിരത്തണമെന്നു കെ. മുരളീധരൻ
യൂണിവേഴ്സിറ്റി കോളജ് ഇടിച്ചു നിരത്തണമെന്നു കെ. മുരളീധരൻ
Sunday, July 21, 2019 12:30 AM IST
തൊ​​ടു​​പു​​ഴ: ഇ​​ടി​​ച്ചു നി​​ര​​ത്തി​​യ​​ല്ലാ​​തെ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ലെ എ​​സ്എ​​ഫ്ഐ തേ​​ർ​​വാ​​ഴ്ച​​യ്ക്കു ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മു​​ണ്ടാ​​കി​​ല്ലെ​​ന്നു കെ.​​മു​​ര​​ളീ​​ധ​​ര​​ൻ എം​​പി.​ പാ​​ർ​​ട്ടി ഇ​​ടു​​ക്കി ജി​​ല്ലാ ക്യാ​​ന്പ് വി​​ഷ​​ൻ-2020 തൊ​​ടു​​പു​​ഴ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​

നേ​​ര​​ത്തെ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ ഇ​​വി​​ടെ​നി​​ന്നു കോ​​ള​​ജ് മാ​​റ്റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ച്ചി​​രു​​ന്നു. ​ഹൈ​​ക്കോ​​ട​​തി ബ​​ഞ്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സ്ഥാ​​പി​​ക്കു​​ന്ന​​ത് ഇ​​വി​​ടെ​​യാ​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം.​ എ​​ന്നാ​​ൽ, കോ​​ട​​തി യാ​​ഥാ​​ർ​​ഥ്യ​​മാ​​കാ​​തെ പോ​​യി. വാ​​ട​​ക​​യ്ക്കു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ ഇ​​വി​​ടേ​​ക്കു മാ​​റ്റി​​യി​​ട്ടാ​​യാ​​ലും കോ​​ള​​ജ് ഒ​​ഴി​​പ്പി​​ക്കു​​ക​​യാ​ണു വേ​​ണ്ട​​ത്.


നാ​​യ​​നാ​​ർ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ഘ​​ട്ടം മു​​ത​​ലാ​​ണ് യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് അ​​ക്ര​​മി​​ക​​ളു​​ടെ താ​​വ​​ള​​മാ​​യി മാ​​റി​​യ​​ത്.​ ഇ​​വി​​ടെ മ​​റ്റു സം​​ഘ​​ട​​ന​​ക​​ളെ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നാ​​ൽ കൂ​​ടെ​​യു​​ള്ള​​വ​​രെ കു​​ത്തു​​ക​​യെ​​ന്ന കാ​​ട​​ത്ത​​മാ​​ണ് എ​​സ്എ​​ഫ്ഐ ന​​ട​​പ്പാ​​ക്കി​​യ​​ത്.​ യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ കോ​​ള​​ജ് അ​​വി​​ടെ​നി​​ന്ന് മാ​​റ്റു​​ക​​യാ​​ണ് ആ​​ദ്യം ചെ​​യ്യേ​​ണ്ട​​തെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.