മദ്യക്കുപ്പിയിലെ ഗാന്ധിചിത്രം മാറ്റാൻ ഇടപെടണം; പ്രധാനമന്ത്രിക്കു നിവേദനം
Tuesday, July 23, 2019 12:14 AM IST
കോ​​ട്ട​​യം: ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്കി​​ലെ മ​​ദ്യ​​കു​​പ്പി​​ക​​ളി​​ൽ ചി​ത്രീ​ക​രി​ച്ച രാ​​ഷ്‌​ട്ര​​പി​​താ​​വാ​​യ മ​​ഹാ​​ത്മാ​ ഗാ​​ന്ധി​​യു​​ടെ ചി​​ത്രം ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​ന്ത്യ ന​​യ​​ത​​ന്ത്ര​​ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അവശ്യപ്പെട്ട് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​ക്ക് മ​​ഹാ​​ത്മാ​​ഗാ​​ന്ധി നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ എ​​ബി ജെ. ​​ജോ​​സ് നി​വേ​ദ​നം അ​യ​ച്ചു.

ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് രാ​​ഷ്‌​ട്ര​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ്, ഉ​​പ​​രാ​ഷ്‌​ട്ര​പ​​തി എം. ​​വെ​​ങ്ക​​യ്യ​​നാ​​യി​​ഡു, വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ഡോ. ​​എ​​സ്.​​ജ​​യ​​ശ​​ങ്ക​​ർ, സ​​ഹ​​മ​​ന്ത്രി വി.​​മു​​ര​​ളീ​​ധ​​ര​​ൻ എ​​ന്നി​​വ​​ർ​​ക്കും പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന് എ​​ബി ജെ. ​​ജോ​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.​ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സാം​​ജി പ​​ഴേ​​പ​​റ​​ന്പി​​ൽ, ജ​​യ​​ശ​​ങ്ക​​ർ​​മേ​​നോ​​ൻ, ബി​​നു പെ​​രു​​മ​​ന, ബേ​​ബി സൈ​​മ​​ണ്‍ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.