മ​റി​യം ത്രേ​സ്യ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ വി​ത​യ​ത്തി​ല​ച്ച​ൻ അ​നു​സ്മ​ര​ണം ഇ​ന്ന്
മ​റി​യം ത്രേ​സ്യ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ  വി​ത​യ​ത്തി​ല​ച്ച​ൻ  അ​നു​സ്മ​ര​ണം ഇ​ന്ന്
Tuesday, July 23, 2019 12:14 AM IST
കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി(​​​മാ​​​ള): ദി​​​വ്യ​​​കാ​​​രു​​​ണ്യ ഉ​​​പാ​​​സ​​​ക​​​നും കു​​​ടും​​​ബ​​​കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​നു​​​മാ​​​യ ധ​​​ന്യ​​​ൻ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​ന്‍റെ അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഇ​​​ന്നു കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കും.

വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ ആ​​​ത്മീ​​​യ നി​​​യ​​​ന്താ​​​വും ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​ന്‍റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം അ​​​ട​​​ക്കം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​ന്‍റെ 55-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​വും 154-ാം ജ​​​ന്മ​​​ദി​​​ന​​​വു​​​മാ​​​ണ് ഇ​​​ന്നു പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​ത്.


രാ​​​വി​​​ലെ 11ന് ​​​ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കു​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്നു പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​ട​​​ക്കും.

ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഉ​​​ദ​​​യ, പു​​​ത്ത​​​ൻ​​​ചി​​​റ ഈ​​​സ്റ്റ് വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് ഗോ​​​പു​​​രം, തീ​​​ർ​​​ഥ​​​കേ​​​ന്ദ്രം പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ങ​​​ൽ, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ സി​​​സ്റ്റ​​​ർ പു​​​ഷ്പ, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ മാ​​​ത്യു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​ഘോ​​ഷ​​ക​​​മ്മി​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.