കേന്ദ്രപദ്ധതികളോടുള്ള വൈമുഖ്യം വെടിയണം: പി.സി. തോമസ്
Tuesday, July 23, 2019 12:14 AM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളോ​ടു നി​ഷേ​ധാ​ത്മ​ക​ന​യ​മാ​ണു സം​സ്ഥാ​ന​ത്തു പു​ല​ർ​ത്തി​വ​രു​ന്ന​തെ​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കു​ന്ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ മു​ഴു​വ​ൻ ഇ​എ​സ്ഐ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ഇ​തു ന​ട​പ്പാ​യി​ല്ല. മു​ദ്രാ വാ​യ്പ, കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ഇ​വ​യോ​ടും പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​നം സ്വീ​ക​രി​ച്ച​ത്.


ലോ​ക്ക​പ്പ് മ​ര​ണം, പ്ര​വാ​സി​യു​ടെ മ​ര​ണം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ഷ​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് പ്ര​ക​ട​മാ​ണെ​ന്നും പി.​സി. തോ​മ​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.