"ന്യൂ​ട്ട​ൺ ഡാ​ൻ​സ്' മി​ന്നി​ച്ച് ആ​റാം ക്ലാ​സു​കാ​ര​ൻ!
 ന്യൂ​ട്ട​ൺ ഡാ​ൻ​സ്  മി​ന്നി​ച്ച് ആ​റാം ക്ലാ​സു​കാ​ര​ൻ!
Tuesday, July 23, 2019 12:14 AM IST
കോ​​ട്ട​​യം: ജോ​​ൺ​​പോ​​ൾ ജോ​​ർ​​ജ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ‘അ​​മ്പി​​ളി’​​യു​​ടെ ടീ​​സ​​ർ പു​​റ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ൾ ത​​രം​​ഗ​​മാ​​യ​​തു നാ​​യ​​ക​​ൻ സൗ​​ബി​​ൻ ഷാ​​ഹി​​റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ വെ​​റൈ​​റ്റി നൃ​​ത്ത​​മാ​​യി​​രു​​ന്നു. ശ​​രീ​​ര​​മാ​​കെ വി​​റ​​യ​​ൽ ബാ​​ധി​​ച്ച മ​​ട്ടി​​ലു​​ള്ള ഡാ​​ൻ​​സ് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം വൈ​​റ​​ലാ​​യി. ര​​ണ്ടു ദി​​വ​​സം​കൊ​​ണ്ടു പ​​ത്തു ല​​ക്ഷ​​ത്തി​​ലേ​​റെ പേ​​രാ​​ണ് ഈ ​​ടീ​​സ​​ർ ക​​ണ്ട​​ത്. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ സൗ ​ബി​​ൻ ത​​രം​​ഗ​​മാ​​ക്കി​​യ ഡാ​​ൻ​​സ് അ​​നു​​ക​​രി​​ച്ച് ഒ​​രു ആ​​റാം ക്ലാ​​സു​​കാ​​ര​​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ശ്ര​ദ്ധ​നേ​ടി.

ടീ​​സ​​ർ പു​​റ​​ത്തി​​റ​​ങ്ങി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​ക​​മാ​​ണ് ആ ​​ത​​ക​​ർ​​പ്പ​​ൻ ഡാ​​ൻ​​സ് അ​​നു​​ക​​രി​​ച്ച് ആ​​ൽ​​വി​​ൻ കെ. ​​മ​​നീ​​ഷ് എ​​ന്ന ആ​​റാം ക്ലാ​​സു​​കാ​​ര​​ൻ ശ്ര​​ദ്ധ നേ​​ടി​യ​ത്. ആ​​ൽ​​വി​​ന്‍റെ പി​​താ​​വ് ക​​ടു​​വാ​​ക്കു​​ളം ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ൽ മ​​നീ​​ഷ് ജേ​​ക്ക​​ബ് ആ​​ണ് വീ​​ഡി​​യോ പ​​ക​​ർ​​ത്തി വാ​​ട്സ്ആ​​പ്പി​​ലി​​ട്ട​​ത്. ഡാ​​ൻ​​സ് മി​​ന്നി​​ച്ച​​തോ​​ടെ ചി​​ല​​ർ ഇ​​ത് ടി​​ക് ടോ​​ക്കി​​ലും ഫേ​​സ് ബു​​ക്കി​​ലും പോ​​സ്റ്റ് ചെ​​യ്തു.


മ​​ണി​​ക്കൂ​​റു​​ക​​ളെ​​ടു​​ത്തു സൗ​​ബി​​നും സം​​ഘ​​വും ഷൂ​​ട്ട് ചെ​​യ്ത​​താ​​ണ് ഈ ​​ഡാ​​ൻ​​സ്. ടീ​​സ​​റി​​ന്‍റെ ഹൈ​​ലൈ​​റ്റും ‘ജാ​ക്സ​ന​ല്ല​ടാ, ന്യൂ​​ട്ട​​ന​​ല്ല​​ടാ...’ എ​​ന്നു തു​​ട​​ങ്ങു​​ന്ന പാ​​ട്ടി​ന്‍റെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യു​​ള്ള ഈ ​​ഡാ​​ൻ​​സ് ആ​​ണ്.

ടീ​​സ​​ർ പു​​റ​​ത്തി​​റ​​ങ്ങി​​യ ശേ​​ഷം ഏ​​താ​​നും മി​​നി​​റ്റു​​ക​​ൾ​​ക്കൊ​​ണ്ടാ​​ണ് ആ​​ൽ​​വി​​ൻ ഈ ​​ഡാ​​ൻ​​സ് പ​​ഠി​​ച്ചെ​​ടു​​ത്ത​​തെ​​ന്നു സ്വ​​കാ​​ര്യ ട​​യ​​ർ ക​​മ്പ​​നി​​യി​​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി​​താ​​വ് മ​​നീ​​ഷ് പ​​റ​​യു​​ന്നു. ക​​ടു​​വാ​​ക്കു​​ളം എ​​മ്മാ​​വൂ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യ ആ​​ൽ​​വി​​ന്‍റെ ‘ന്യൂ​​ട്ട​​ൺ ഡാ​​ൻ​​സ്’ സ്കൂ​​ളി​​ലും സം​​സാ​​ര​ വി​​ഷ​​യ​​മാ​​ണ്. ഈ ​​സ്കൂ​​ളി​​ൽ ത​​ന്നെ അ​​ധ്യാ​​പി​​ക​​യാ​​യ ആ​​ശ​യാ​​ണ് ആ​​ൽ​​വി​​ന്‍റെ മാ​​താ​​വ്. ആ​​ൽ​​വി​ന്‍റെ ഡാ​​ൻ​​സ് ക​​ണ്ടു ഹ​​രം ക​​യ​​റി സ​​ഹോ​​ദ​​രി ര​​ണ്ടാം ക്ലാ​​സു​​കാ​​രി ഒ​​ലി​​വി​​യ​​യും ന്യൂ​​ട്ട​​ൺ ഡാ​​ൻ​​സി​​നു ചു​​വ​​ടു​​വ​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.