രമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: മുല്ലപ്പള്ളി
രമ്യയുടെ തീരുമാനത്തെ  സ്വാഗതം ചെയ്യുന്നു: മുല്ലപ്പള്ളി
Tuesday, July 23, 2019 12:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​രി​​വെ​​ടു​​ത്തു ത​​നി​​ക്കു കാ​​ർ വാ​​ങ്ങി​​ന​​ൽ​​കു​​ന്ന​​തു കെ​​പി​​സി​​സി ഉ​​പ​​ദേ​​ശം മാ​​നി​​ച്ച് നി​​ര​​സി​​ച്ച ര​​മ്യ ഹ​​രി​​ദാ​​സ് എം​​പി​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ കോ​​ണ്‍ഗ്ര​​സു​​കാ​​രും അ​​ഭി​​മാ​​ന​​ത്തോ​​ടെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന​​താ​​യി കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ.

ഗാ​​ന്ധി​​യ​​ൻ മൂ​​ല്യ​​ങ്ങ​​ളി​​ൽ ആ​​കൃ​​ഷ്ട​​യാ​​യി പൊ​​തു​​രം​​ഗ​​ത്തു ക​​ട​​ന്നു​​വ​​ന്ന ര​​മ്യാ ഹ​​രി​​ദാ​​സ് ദു​​രി​​ത​​ങ്ങ​​ളു​​ടേ​​യും ക​​ഷ്ട​​പ്പാ​​ടു​​ക​​ളു​​ടേ​​യും അ​​ഗ്നി​​പ​​ഥ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​ന്നാ​​ണ് ഉ​​യ​​ര​​ങ്ങ​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത് എ​​ന്ന​​തി​​ൽ നാം ​​എ​​ല്ലാ​​വ​​രും അ​​ഭി​​മാ​​നി​​ക്കു​​ന്നു.


ഉ​​യ​​ർ​​ത്തെ​​ഴു​​ന്നേ​​റ്റ ഇ​​ന്ത്യ​​ൻ സ്ത്രീ​​ത്വ​​ത്തി​​ന്‍റെ തി​​ള​​ക്ക​​മാ​​ർ​​ന്ന മു​​ഖ​​മാ​​ണ് ര​​മ്യാ ഹ​​രി​​ദാ​​സ്. ര​​മ്യ ഒ​​രു എം​​പി അ​​ല്ലാ​​യി​​രു​​ന്നു​​വെ​​ങ്കി​​ൽ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ്നേ​​ഹ​​സ​​ഹാ​​യം സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റു​​ണ്ടാ​​കു​​മാ​​യി​​രു​​ന്നി​​ല്ല. ആ​​രു​​ടെ പ​​ക്ക​​ൽ നി​​ന്നും ഉ​​പ​​ഹാ​​ര​​മോ ദാ​​ന​​മോ സ്വീ​​ക​​രി​​ക്ക​​രു​​തെ​​ന്ന് എം​​പി​​മാ​​രു​​ടെ മാ​​തൃ​​കാ പെ​​രു​​മാ​​റ്റ​​ച്ച​​ട്ട​​ത്തി​​ൽ നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ത് മു​​ൻ​​നി​​ർ​​ത്തി കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന നി​​ല​​യി​​ല​​ല്ല മ​​റി​​ച്ച് ഒ​​രു ജേ്യ​​ഷ്ഠ​​സ​​ഹോ​​ദ​​ര​​ൻ എ​​ന്ന നി​​ല​​യി​​ലാ​​ണ് ഞാ​​ൻ ര​​മ്യ​​യെ ഉ​​പ​​ദേ​​ശി​​ച്ച​​തെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.