ഹൃദ്രോഗമുള്ള കുട്ടികൾക്ക് കുറഞ്ഞനിരക്കിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് അവസരം
Tuesday, July 23, 2019 11:42 PM IST
തൊ​​ടു​​പു​​ഴ: ഹൃ​​ദ്രോ​​ഗ​​മു​​ള്ള 18 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി, യു​​വ​​ദീ​​പ്തി, ആ​​സ്റ്റ​​ർ മെ​​ഡ്സി​​റ്റി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​ക്കൊ​​ടു​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി തൊ​​ടു​​പു​​ഴ ടൗ​​ണ്‍ പ​​ള്ളി പാ​​രി​​ഷ് ഹാ​​ളി​​ൽ 28നു ​​രാ​​വി​​ലെ 10നു ​​സൗ​​ജ​​ന്യ രോ​​ഗ​​നി​​ർ​​ണ​​യ മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പ് ന​​ട​​ക്കും. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ആ​​സ്റ്റ​​ർ മെ​​ഡ്സി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ ഹൃ​​ദ്രോ​​ഗ​​വി​​ദ​​ഗ്ധ​​രാ​​യ ഡോ. ​​സാ​​ജ​​ൻ കോ​​ശി, ഡോ. ​​ലി​​ങ്ക​​ൻ സാ​​മു​​വ​​ൽ എ​​ന്നി​​വ​​ർ രോ​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തും. ഓ​​പ്പ​​ണ്‍ ഹാ​​ർ​​ട്ട് സ​​ർ​​ജ​​റി​​ക്ക് ര​​ണ്ട​​ര ല​​ക്ഷം രൂ​​പ​​യും കീ​​ഹോ​​ൾ സ​​ർ​​ജ​​റി​​ക്ക് ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യും ചെ​​ല​​വു വ​​രു​​ന്ന ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ 75 ശ​​ത​​മാ​​നം തു​​ക ആ​​സ്റ്റ​​ർ ഡി​​എം ഫൗ​​ണ്ടേ​​ഷ​​ൻ വ​​ഹി​​ക്കും. ബാ​​ക്കി 25 ശ​​ത​​മാ​​നം തു​​ക രോ​​ഗി വ​​ഹി​​ക്ക​​ണം. സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ഴു​​വ​​ൻ ചെ​​ല​​വും ഇ​​ള​​വു ചെ​​യ്ത് ല​​ഭി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ങ്കി​​ൽ അ​​തു ക്ര​​മീ​​ക​​രി​​ച്ചു ന​​ൽ​​കും. സാ​​ന്പ​​ത്തി​​ക​​മാ​​യി അ​​വ​​ശ​​ത​​യു​​ള്ള​​വ​​ർ​​ക്ക് ജീ​​വ മെ​​ഡി​​ക്ക​​ൽ​​സും ആ​​ശാ​​കി​​ര​​ണ​​വും ചേ​​ർ​​ന്ന് സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കും.


ബാ​​ക്കി തു​​ക രോ​​ഗി​​യു​​ടെ കു​​ടും​​ബ​​മോ ഇ​​ട​​വ​​ക​​യോ മ​​റ്റ് സം​​ഘ​​ട​​ന​​ക​​ളോ ചേ​​ർ​​ന്ന് സ്വ​​രൂ​​പി​​ക്ക​​ണം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 26നു ​​മു​​ന്പ് ജീ​​വ മെ​​ഡി​​ക്ക​​ൽ​​സി​​ന്‍റെ കോ​​ത​​മം​​ഗ​​ലം, മൂ​​വാ​​റ്റു​​പു​​ഴ, വാ​​ഴ​​ക്കു​​ളം, തൊ​​ടു​​പു​​ഴ ഷോ​​പ്പു​​ക​​ളി​​ലോ തൊ​​ടു​​പു​​ഴ ടൗ​​ണ്‍ പ​​ള്ളി ഓ​​ഫീ​​സി​​ലോ, 8281358142, 9048 495 673, 7994595673 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ലോ അ​​റി​​യി​​ക്ക​​ണം. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ ചി​​കി​​ത്സാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണം. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 50 പേ​​ർ​​ക്ക് ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കാം. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ. ഡോ. ​​തോ​​മ​​സ് ജെ. ​​പ​​റ​​യി​​ടം, റ​​വ. ഡോ. ​​ജി​​യോ ത​​ടി​​ക്കാ​​ട്ട്, ബി​​ജു പ​​റ​​യ​​ന്നി​​ലം, അ​​രു​​ണ്‍ പോ​​ൾ ബാ​​ബു, ജി​​ബി​​ൻ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.