കർഷകദിനം കണ്ണീർദിനമായി ആചരിക്കും: ഇൻഫാം
കർഷകദിനം കണ്ണീർദിനമായി ആചരിക്കും: ഇൻഫാം
Tuesday, July 23, 2019 11:42 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ക​​ർ​​ഷ​​ക​​വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളി​​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ർ​ഷ​ക​ദി​ന​മാ​യ ചി​​ങ്ങം ഒ​​ന്ന് “ക​​ർ​​ഷ​​ക ക​​ണ്ണീ​​ർ​​ദി​​ന​’’​മാ​​യി ആ​ച​രി​ക്കു​മെ​ന്ന് ഇ​​ൻ​​ഫാം. വി​​ല​​ത്ത​​ക​​ർ​​ച്ച​​യും ക​​ട​​ക്കെ​​ണി​​യും ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​ക​​ളും വ​​ന്യ​​മൃ​​ഗ​​ശ​​ല്യ​​വും പെ​​രു​​കു​​ന്പോ​​ൾ ഖ​​ജ​​നാ​​വി​​ലെ കോ​​ടി​​ക​​ൾ ചെ​​ല​​വ​​ഴി​​ച്ചു​​ള്ള ധൂ​​ർ​​ത്തും ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്നു നി​​ർ​​ബ​​ന്ധി​​ത പി​​രി​​വു ന​​ട​​ത്തി​​യും സ​​ർ​​ക്കാ​​ർ​​വ​​ക ക​​ർ​​ഷ​​ക ദി​​നാ​​ച​​ര​​ണം പ്ര​​ഹ​​സ​​ന​​മാ​ണെ​​ന്നും ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

ഇ​​ൻ​​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലേ​ക്കും ചി​​ങ്ങം ഒ​​ന്നി​​നു ക​​ർ​​ഷ​​ക​​ർ മാ​​ർ​​ച്ച് ചെ​​യ്യും. തു​​ട​​ർ​​ന്ന് താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ൾ​​ക്കു​​മു​​ന്പി​​ൽ ക​​ർ​​ഷ​​ക​​പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കും. ക​​ർ​​ഷ​​ക ആ​വ​ശ്യ​ങ്ങ​ൾ വി​​ളം​​ബ​​രം​ചെ​​യ്യും.


പ്ര​​ള​​യ​​ദു​​ര​​ന്ത നി​​വാ​​ര​​ണ​​പ്ര​​ക്രി​​യ​​ക​​ളി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. എ​​ല്ലാ ക​​ർ​​ഷ​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ളും ചി​​ങ്ങം ഒ​​ന്നു ക​​ർ​​ഷ​​ക ക​​ണ്ണീ​​ർ​​ദി​​ന​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കാ​​ൻ മു​​ന്നോ​​ട്ടു​ വ​​ര​​ണ​​മെ​​ന്നും ക​​ർ​​ഷ​​ക​​ർ സം​​ഘ​​ടി​​ച്ചു​ നീ​​ങ്ങ​ണ​മെ​​ന്നും ഇ​​ൻ​​ഫാം ക​​ർ​​ഷ​​ക​​രോ​​ട് ആ​​ഹ്വാ​​നം​ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.