സിബിഐക്കു വിട്ടില്ലെങ്കിൽ നിയമവഴി: ചെന്നിത്തല
Thursday, August 8, 2019 12:51 AM IST
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി ബിഐക്കു വിട്ടില്ലെങ്കിൽ നിയമപരമായ മറ്റുവഴികൾ തേടുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പിഎസ്്സിയുടെ വിശ്വാസ്യത തകർത്തത് ഇന്നത്തെ പിഎസ്സി സംവിധാനമാണ്. ചെയർമാനും അംഗങ്ങളും ചേർന്നാണ് ഇതിന്റെ വിശ്വാസ്യത തകർത്തതെന്ന് അദ്ദേഹം പറഞ്ഞു.
പിൻവാതിലിലൂടെ കടന്നു വന്നവരെ പുറത്താക്കണം. അതിനായി നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണമാണു വേണ്ടതെന്നു ചെന്നിത്തല കൂട്ടിച്ചേർത്തു.