പ്ര​ള​യ​ക്കെ​ടു​തി: അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ഇ​ന്ന് പ്രഖ്യാപിക്കും
പ്ര​ള​യ​ക്കെ​ടു​തി: അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ഇ​ന്ന് പ്രഖ്യാപിക്കും
Wednesday, August 14, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യേ​​​ക്കും.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ പ്ര​​​ള​​​യ​​​ത്തി​​​ൽ പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി 10,000 രൂ​​​പ വീ​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ പെ​​​ട്ടു ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്കും അ​​​ടി​​​യ​​​ന്ത​​​ര ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യേ​​​ക്കും. മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​രി​​ന്‍റെ നാ​​​ലു ല​​​ക്ഷം രൂ​​​പ​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽനി​​​ന്നു ര​​​ണ്ടു ല​​​ക്ഷം രൂ​​പ​​യു​​മ​​ട​​​ക്കം ആ​​​റു ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. വീ​​​ടു പൂ​​​ർ​​​ണ​​​മാ​​​യി ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് നാ​​​ലു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും വീ​​​ടി​​​നും സ്ഥ​​​ല​​​ത്തി​​​നു​​​മാ​​​യി പ​​​ത്തു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.


ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്ത് 12,000 ത്തി​​​ലേ​​​റെ വീ​​​ടു​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​ത്ത​​വ​​ണ നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്കും ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കും.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ലും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു പു​​​തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ ന​​​ഷ്ട​​​മാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു പു​​​സ്ത​​​ക​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.