യൂണിവേഴ്സിറ്റി കോളജിലെ വ്യാജ സീൽ: ജാ​മ്യ ഹ​ർ​ജി ത​ള്ളി
യൂണിവേഴ്സിറ്റി കോളജിലെ വ്യാജ സീൽ:  ജാ​മ്യ ഹ​ർ​ജി ത​ള്ളി
Thursday, August 15, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ളേ​​​ജി​​​ലെ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ സീ​​​ൽ മോ​​​ഷ്ടി​​​ച്ച കേ​​​സി​​​ൽ മു​​​ൻ എ​​​സ്എ​​​ഫ്ഐ നേ​​​താ​​​വ് ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി കോ​​​ട​​​തി ത​​​ള്ളി. ​പ്ര​​​തി​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ തെ​​​ളി​​​വ് ഉ​​​ണ്ടെ​​​ന്നും ജാ​​​മ്യ​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ പ്ര​​​തി ഇ​​​തു ന​​​ശി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത ഉ​​​ണ്ടെ​​​ന്നു​​​മു​​​ള്ള പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു ജാ​​​മ്യ​​ഹ​​​ർ​​​ജി കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഇ​​​തി​​​നി​​ടെ, ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി അ​​​ഖി​​​ൽ ച​​​ന്ദ്ര​​​നെ കു​​​ത്തിയകേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്ത്,ന​​​സീം എ​​​ന്നി​​​വ​​​രെ ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ​​നി​​​ന്നു സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലേ​​ക്കു മാ​​​റ്റാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​ശി​​​ച്ചു.​ പ്ര​​​തി​​​ക​​​ൾ​​​ക്കു ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ അ​​​ന​​​ന്തു കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നു വ​​​ധ​​ഭീ​​​ഷ​​​ണി ഉ​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ചു കോ​​​ട​​​ത​​​യി​​​ൽ ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.