പാ​ലാ സി​വി​ൽ സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം, ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
പാ​ലാ സി​വി​ൽ സ​ർ​വീ​സസ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം, ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Friday, August 16, 2019 11:43 PM IST
പാ​​ലാ: ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന് പു​​തി​​യ ആ​​സ്ഥാ​​ന​​മ​​ന്ദി​​രം പ​​ണി​​യു​​ന്നു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് സ്റ്റേ​​ഡി​​യ​​ത്തി​​നു സ​​മീ​​പം പാ​​ലാ രൂ​​പ​​ത വി​​ട്ടു​​നൽകിയ സ്ഥ​​ല​​ത്താ​​ണ് സി​​വി​​ൽ സ​​ർ​​വീ​​സ് കോം​​പ്ല​​ക്സ് എ​​ന്നു നാ​​മ​​ക​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള 70, 500 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള ബ​​ഹു​​നി​​ല മ​​ന്ദി​​രം നി​​ർ​​മി​​ക്കു​​ന്ന​​ത്.

മ​​ന്ദി​​ര​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം ഇ​​ന്ന് 2.30ന് ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് നി​​ർ​​വ​​ഹി​​ക്കും. പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ല​​ളി​​ത​​മാ​​യി ന​​ട​​ക്കു​​ന്ന ശി​​ലാ​​സ്ഥാ​​പ​​ന ക​​ർ​​മ​​ത്തി​​ൽ പാ​​ലാ രൂ​​പ​​ത​​യു​​ടെ മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ലും ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ പ്രതിനിധികളും സ​​ന്നി​​ഹി​​ത​​രാ​​യി​​രി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി, പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ജോ​​യി ഏ​​ബ്ര​​ഹാം, പ്ര​​ഫ. വി.​​ജെ.​​ജോ​​സ​​ഫ്, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ജി ജോ​​ജോ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ കു​​ര്യാ​​ക്കോ​​സ് പ​​ട​​വ​​ൻ, പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. ജ​​യിം​​സ് ജോ​​ണ്‍ മം​​ഗ​​ല​​ത്ത്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​സി​​സ്റ്റ​​ർ ജി​​ജി​​മോ​​ൾ മ​​ടു​​ക്ക​​ക്കു​​ഴി, അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റെ​​ജി വ​​ർ​​ഗീ​​സ് മേ​​ക്കാ​​ട​​ൻ, മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ർ​​മാ​​രാ​​യ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഡോ.​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.


പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ന്‍റെ താ​​ഴ​​ത്തെ നി​​ല പൂ​​ർ​​ണ​​മാ​​യും പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ത്തി​​നാ​​യി നീ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്ന കെ​​ട്ടി​​ട സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഒ​​ന്നാം നി​​ല​​യി​​ൽ ഓ​​ഫീ​​സും ഹൈ​​ടെ​​ക് ക്ലാ​​സ് മു​​റി​​ക​​ളും സ​​ജ്ജീ​​ക​​രി​​ക്ക​​പ്പെ​​ടും. ര​​ണ്ടാം നി​​ല​​യി​​ൽ അ​​തി​​വി​​പു​​ല​​മാ​​യ ലൈ​​ബ്ര​​റി​​യും വി​​ശാ​​ല​​മാ​​യ റീ​​ഡിം​​ഗ് റൂ​​മും കൂ​​ടാ​​തെ പ​​ഠി​​താ​​ക്ക​​ൾ​​ക്കു​​ള്ള പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​ങ്ങ​​ളും കൗ​​ണ്‍​സി​​ലിം​​ഗ് റൂ​​മു​​ക​​ളു​​മാ​​യി​​രി​​ക്കും ഉ​​ണ്ടാ​​യി​​രി​​ക്കു​​ക. മൂ​​ന്നാം നി​​ല​​യി​​ൽ ക്ലാ​​സ്മു​​റി​​ക​​ളും ല​​ക്ച​​ർ ഹാ​​ളു​​ക​​ളും ക്ര​​മീ​​ക​​രി​​ക്ക​​പ്പെ​​ടും. നാ​​ലും അ​​ഞ്ചും നി​​ല​​ക​​ളി​​ൽ ക്ലാ​​സ് മു​​റി​​ക​​ളും ഗ​​സ്റ്റ് റൂ​​മു​​ക​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും. ആ​​റാം നി​​ല ഓ​​ഡി​​റ്റോ​​റി​​യ​​മാ​​യി​​രി​​ക്കും. ഇ​​തു സം​​ബ​​ന്ധി​​ച്ചു ചേ​​ർ​​ന്ന പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൽ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ബേ​​ബി തോ​​മ​​സ്, പ്ര​​ഫ. ജോ​​ർ​​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.