സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മ മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
Friday, August 16, 2019 11:43 PM IST
ച​ങ്ങ​നാ​ശേ​രി: അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ചു. അ​മ്മ​ക്ക് ദാ​രു​ണ അ​ന്ത്യം. മ​ക​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കൊ​ടു​ങ്ങൂ​ര്‍ ഇ​ള​മ്പ​ള്ളി കോ​ട്ടൂ​പ്പ​റ​മ്പി​ല്‍ ബൈ​ജു​വി​ന്‍റെ ഭാ​ര്യ ശോ​ഭ​നയാണ് (52)​ മ​രി​ച്ച​ത്. മ​ക​ള്‍ ഗീ​തു(27) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ല്‍ മോ​ര്‍ക്കു​ള​ങ്ങ​ര​ക്കു സ​മീ​പം വ്യാഴാഴ്ച ​രാ​ത്രി ഏ​ഴി​നാ​ണ് അ​പ​ക​ടം. ഗീ​തു​വാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​വീ​ണ് റോ​ഡി​ല്‍ ര​ക്തം വാ​ര്‍ന്നൊ​ഴു​ക്കിട​ന്ന ഇ​രു​വ​രേ​യും വഴിയാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശോ​ഭ​ന​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കൊ​ടു​ങ്ങൂ​ര്‍ ഇ​ള​മ്പ​ള്ളി​യി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​തു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഗീ​തു​വി​നൊ​പ്പം ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ന​ടു​ത്തു​ള്ള വീ​ട്ടി​ലാ​ണ് ശോ​ഭ​ന താ​മ​സി​ച്ചി​രു​ന്ന​ത്. താ​മ​സ​ത്തി​നാ​യി പു​തി​യ വാ​ട​ക​വീ​ട് ക​ണ്ടെ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ര്‍ത്താ​തെ പോ​യ കാ​റി​ന്‍റെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ അ​പ​ക​ട സ്ഥ​ല​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശോ​ഭ​ന ച​ങ്ങ​നാ​ശേ​രി കാ​ക്കാം​തോ​ട് മാ​മ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ശോ​ഭ​ന​യു​ടെ മ​റ്റൊ​രു മ​ക​ളാ​ണ് നീ​തു. മ​രു​മ​ക്ക​ള്‍: ജ​സ്റ്റി​ന്‍, രാ​ഹു​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.