മലബാറിന് ആശ്വാസമായി ചങ്ങനാശേരിയുടെ കൈത്താങ്ങ്
മലബാറിന് ആശ്വാസമായി ചങ്ങനാശേരിയുടെ കൈത്താങ്ങ്
Friday, August 16, 2019 11:49 PM IST
ച​ങ്ങ​നാ​ശേ​രി: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ദു​രി​ത​ത്തി​ലും ദുഃ​ഖം അ​നു​ഭ​വി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു ച​ങ്ങ​നാ​ശേ​രി റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജി​ന്‍റെ​യും ചാ​രി​റ്റി വേ​ൾ​ഡി​ന്‍റെ​യും നേ​ത്യ​ത്വ​ത്തി​ൽ എ​ത്തി​ച്ച സ​ഹാ​യം ആ​ശ്വാ​സ​മാ​യി. ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നു സ​മാ​ഹ​രി​ച്ച 20 ട​ണ്‍ ഭ​ക്ഷ്യ​വസ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​ത്. ചാ​രി​റ്റി വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​ന്പ​തം​ഗസം​ഘം ദു​രി​താ​ശ്വാ​സ സ​ഹാ​യം ക​ണ്ണൂ​ർ കെയ്റോ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, വ​യ​നാ​ട് സ​ർ​വീ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് മീ​ഡി​യാ​വി​ല്ലേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദു​രി​താ​ശ്വാ​സ​വു​മാ​യി പു​റ​പ്പെ​ട്ട വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യ​ത്തി​ൽ ന​മ്മെ സ​ഹാ​യി​ച്ച വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള​ള​വ​ർ ദു​രി​ത​ത്തി​ലാ​ണെ​ന്നും അ​വ​രെ സ​ഹാ​യി​ക്കു​ക ക​ട​മ​യാ​ണെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. സ​ഹാ​യം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ക്ക​രു​തെ​ന്നും വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് അ​വ നി​ർ​മി​ച്ചു ന​ൽ​കേ​ണ്ട​തു ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ർ​ത്തു.


മീ​ഡി​യാ വി​ല്ലേ​ജ്, ചാ​രി​റ്റി വേ​ൾ​ഡ്, ജി​മ്മി​ പ​ട​നി​ലം സെ​ന്‍റ​ർ, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ്
ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​സി​ബി​എ​സ്, സി​എം​സി, എ​സ്എ​ബി​എ​സ്, എ​ഫ്സി​സി, എ​സ്എ​ച്ച് കോ​ണ്‍ഗ്രി​ഗേ​ഷ​ൻ, എം​എ​ൽ​എ​ഫ് കോ​ണ്‍ഗ്രി​ഗേ​ഷ​നു​ക​ൾ, തെ​ങ്ങ​ണ ഗു​ഡ്ഷെ​പ്പേ​ർ​ഡ് സ്കൂ​ൾ, ളാ​യി​ക്കാ​ട് മേ​രി റാ​ണി സ്കൂ​ൾ, വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ൾ, അ​മ​ല ക​ണ്‍സ്ട്ര​ക‌്ഷ​ൻ, ച​ങ്ങ​നാ​ശേ​രി​യി​ലെ ന​ല്ല​വ​രാ​യ നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ഹ​രി​ച്ച 20 ട​ണ്‍ വ​സ്തു​ക്ക​ളു​മാ​യാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള ലോ​റി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.
ഫാ.​ ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്ട്, ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, ഫാ.​ജോ​ഫി പു​തു​പ​റ​ന്പ്, ഡോ.​റൂ​ബി​ൾ രാ​ജ്, സ​ണ്ണി​ച്ച​ൻ ഇ​ടി​മ​ണ്ണി​ക്ക​ൽ, മ​നോ​ജ് പാ​ലാ​ത്ര, ബി​ജു ക​യ്യാ​ല​പ്പ​റ​ന്പ്, ജോ​ബോ​യ്, അ​ൻ​സാ​ർ, ജോ​ണ്‍സ​ൻ പെ​രു​ന്പാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.