തിരുവനന്തപുരം: ഈവർഷത്തെ എംബിബിഎസ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ മെഡിക്കൽ കോഴ്സുകളായ ഡെന്റൽ (ബിഡിഎസ്), ആയുർവേദ(ബിഎഎംഎസ്), ഹോമിയോപ്പതി (ബിഎച്ച്എംഎസ്), സിദ്ധ, യുനാനി എന്നിവയിലും അനുബന്ധ കോഴ്സുകളായ അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലും നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കും ആയുർവേദ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേയ്ക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെമ്മോയിൽ കാണിച്ചിട്ടുളളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ടതുമായ തുക 22ന് വൈകുന്നേരം അഞ്ചിനു മുൻപായി കേരളത്തിലെ ഏതെങ്കിലും ഹെഡ്പോസ്റ്റാഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേയ്മെന്റ് മുഖാന്തിരമോ ഒടുക്കിയ ശേഷം 22 ന് വൈകുന്നേരം അഞ്ചുനു മുൻപായി അതതു കോളജുകളിൽ പ്രവേശനം നേടണം. എന്നാൽ ആയൂർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയിലും അനുബന്ധ കോഴ്സായ അഗ്രികൾച്ചറൽ, ഫോറസ്ട്രി,വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിലും അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 26 ന് വൈകുന്നേരം അഞ്ചിന് മുൻപായി അതത് കോളജുകളിൽ പ്രവേശനം നേടണം. ഫോണ്‍: 0471 2332123, 2339101, 2339102, 2339103, 2339104.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.