എംജി ക​ണ്‍​വ​ർ​ജ​ൻ​സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ് നാ​ളെ സമർപ്പിക്കും
എംജി ക​ണ്‍​വ​ർ​ജ​ൻ​സ് അ​ക്കാ​ദ​മി​യ കോം​പ്ല​ക്സ് നാ​ളെ സമർപ്പിക്കും
Saturday, August 17, 2019 11:38 PM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലെ അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല കേ​​ന്ദ്ര​​ങ്ങ​​ള​​ട​​ക്കം 18 ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളെ ഒ​​രു കു​​ട​​ക്കീ​​ഴി​​ലാ​​ക്കി അ​​ന്ത​​ർ ​വൈ​​ജ്ഞാ​​നി​​ക (ഇ​​ന്‍റ​​ർ​​ ഡി​​സി​​പ്ലി​​ന​​റി) ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പു​​തി​​യ ദി​​ശാ​​ബോ​​ധം ന​​ൽ​​കു​​ന്ന കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ക​​ണ്‍​വ​​ർ​​ജ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സ് നാ​​ളെ ഗ​​വ​​ർ​‌​​ണ​​റും സ​​ർ​​വ​​ക​​ലാ​​ശാ​​ല ചാ​​ൻ​​സ​​ല​​റു​​മാ​​യ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കും.

രാ​​വി​​ലെ 11.15ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ക​​ണ്‍​വ​​ർ​​ജ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സി​​ന്‍റെ​​യും എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ൻ​​എ​​സ്എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന കോ​​ട്ട​​യം സ​​ന്പൂ​​ർ​​ണ സാ​​ക്ഷ​​ര​​താ യ​​ജ്ഞ​​ത്തി​​ന്‍റെ 30-വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം ഗ​​വ​​ർ​​ണ​​ർ നി​​ർ​​വ​​ഹി​​ക്കും.

മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​​ജു ഏ​​ബ്ര​​ഹാം, വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​സാ​​ബു തോ​​മ​​സ്, പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, പി.​​കെ. ഹ​​രി​​കു​​മാ​​ർ, പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


യൂ​​റോ​​പ്യ​​ൻ അ​​ക്കാ​​ദ​​മി ഓ​​ഫ് സ​​യ​​ൻ​​സ​​സി​​ലും ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഫി​​സി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലും പ്ര​​ഗ​​ത്ഭ അം​​ഗ​​ത്വം ല​​ഭി​​ച്ച വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ.​സാ​​ബു തോ​​മ​​സ്, 1989ൽ ​​നൂ​​റു ദി​​വ​​സം​കൊ​​ണ്ടു നൂ​​റു​ ശ​​ത​​മാ​​നം സാ​​ക്ഷ​​ര​​ത നേ​​ടി​​യ രാ​​ജ്യ​​ത്തെ ആ​​ദ്യ​​ന​​ഗ​​ര​​മാ​​ക്കി കോ​​ട്ട​​യ​​ത്തെ മാ​​റ്റി​​യ ജ​​ന​​ബോ​​ധ​​ന സാ​​ക്ഷ​​ര​​ത യ​​ജ്ഞ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ സ​​ർ​​വ​​ക​​ലാ​​ശാ​​ല നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീ​​മി​​ന്‍റെ മു​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​സി. തോ​​മ​​സ് ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​രെ ഗ​​വ​​ർ​​ണ​​ർ ആ​​ദ​​രി​​ക്കും.

ശാ​​സ്ത്ര- സാ​​മൂ​​ഹി​​ക ശാ​​സ്ത്ര മേ​​ഖ​​ല​​ക​​ളി​​ലെ ഗ​​വേ​​ഷ​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ലാ​​ക്കി അ​​ന്ത​​ർ​​വൈ​​ജ്ഞാ​​നി​​ക ഗ​​വേ​​ഷ​​ണ​​പ്ര​​വ​​ർ​​ത്ത​​നം രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക​​യാ​ണു ക​​ണ്‍​വ​​ർ​​ജ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യ കോം​​പ്ല​​ക്സി​​ലൂ​​ടെ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.