ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ: വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ച്ചു
ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ:  വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ച്ചു
Monday, August 19, 2019 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളു​​​ടെ ലിം​​​ഗ​​​പ​​​ദ​​​വി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ള്ള റി​​​ട്ട് പെ​​​റ്റീ​​​ഷ​​​ൻ ന​​​മ്പ​​​ർ 200056/2018 ൻ​​​മേ​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ജെ​​​ൻ​​​ഡ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് ഔ​​​ദ്യോ​​​ഗി​​​ക​​​രേ​​​ഖ​​​ക​​​ളി​​​ൽ ലിം​​​ഗ​​​പ​​​ദ​​​വി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഈ ​​​ജെ​​​ൻ​​​ഡ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലെ കോ​​​ള​​​ത്തി​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.