ഇരകൾക്കുള്ള നഷ്ടപരിഹാരം: 2 കോടി കൂടി അനുവദിച്ചു
Tuesday, August 20, 2019 1:07 AM IST
കൊച്ചി: കുറ്റകൃത്യങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരം നൽകാൻ രണ്ടു കോടി രൂപ കൂടി അനുവദിച്ചെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. ഈ തുക വിനിയോഗിക്കാനുള്ള നടപടി സ്വീകരിക്കാൻ കേരള ലീഗൽ സർവീസ് അഥോറിറ്റിക്കു (കെൽസ) ഹൈക്കോടതി നിർദേശം നൽകി.
ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ഡി. അനിൽകുമാർ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
നേരത്തേ ഹർജി പരിഗണിച്ചപ്പോൾ നഷ്ടപരിഹാര വിതരണത്തിനായി 2.5 കോടി രൂപ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 50 ലക്ഷം രൂപയാണു നൽകിയതെന്നു കെൽസ അറിയിച്ചിരുന്നു.