ഫ്ളക്സ് ബോര്‍ഡ് നീക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം
Wednesday, August 21, 2019 12:12 AM IST
കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മതിയായ പോലീസ് സംരക്ഷണം നല്കുന്ന കാര്യത്തില്‍ ഡിജിപി പോലീസ് സ്റ്റേഷനുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഉള്‍പ്പെടെ പരിഗണിക്കവേയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. കേസില്‍ ഡിജിപിയെ സിംഗിള്‍ബെഞ്ച് കക്ഷി ചേര്‍ത്തിട്ടുണ്ട്.