മുഖ്യമന്ത്രിയെ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഹര്‍ജി പിന്‍വലിച്ചു
Wednesday, August 21, 2019 6:04 AM IST
കൊച്ചി: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിനു കാരണം ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ കഴിവുകേടാണെന്നും ഇക്കാരണത്താല്‍ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും കാണിച്ച് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് ആലുവ സ്വദേശി റസല്‍ ജോയ് നല്കിയ ഹര്‍ജി പിന്‍വലിച്ചു.
ഹര്‍ജി പ്രശസ്തിക്കുവേണ്ടിയുള്ളതാണെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും വിലയിരുത്തിയ ഹൈക്കോടതി നിരുത്തരവാദപരമായ ആരോപണങ്ങളാണ് ഹര്ജിക്കാരന് ഉന്നയിക്കുന്നതെന്നും പിഴ ചുമത്തേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.