പ്രതികളുടെ ഉത്തരക്കടലാസുകൾ പരിശോധിക്കും
Wednesday, August 21, 2019 6:04 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികളും എസ്എഫ്ഐ നേതാക്കളുമായിരുന്ന ആർ.ശിവരഞ്ജിത്ത്, എ.എൻ. നസീം എന്നിവരുടെ ഉത്തരക്കടലാസുകൾ പരിശോധിക്കുമെന്നു കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള. കേരള സർവകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടുതവണ എഴുതിയിട്ടും ഇവർ ജയിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡിഗ്രി പരീക്ഷകളിലും ഇവർ ആദ്യം തേറ്റിരുന്നു. പിന്നീട് ഉയർന്ന മാർക്ക് നേടി വിജയിക്കുകയും ചെയതു. ഇതിൽ ക്രമക്കേട് നടന്നോയെന്ന കാര്യം പരിശോധിക്കും. മാർക്കിൽ വലിയ മാറ്റം കണ്ടെത്താനായാൽ എല്ലാ ഉത്തരക്കടലാസുകളും പരിശോധിക്കുമെന്നും ഇനി ഒരു കോഴ്സിനും ഇവർക്കു ചേർന്നു പഠിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.