തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ്
Wednesday, August 21, 2019 11:44 PM IST
ചങ്ങനാശേരി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കു ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് സ്കോളർഷിപ്പ് നൽകും. ഇതിനുള്ള അപേക്ഷ മാനേജ്മെന്റ് ഓഫീസിൽനിന്നോ നേരത്തെ പഠിച്ചിരുന്ന സ്കളിൽനിന്നോ ലഭിക്കും. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ കുറഞ്ഞത് അഞ്ചുവർഷമെങ്കിലും പഠിച്ച വിദ്യാർഥികൾക്കാണു സ്കോളർഷിപ്പ്. പൂരിപ്പിച്ച അപേക്ഷകൾ 31-നകം ലഭിക്കണം.