കിണറ്റിൽ മരിച്ചനിലയിൽ
Friday, August 23, 2019 12:06 AM IST
കടുത്തുരുത്തി: ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മാഞ്ഞൂർ 10-ാം വാർഡിലെ ആശാരിപറന്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പൂഞ്ഞാർ ചോലത്തടം തുരുത്തിമറ്റത്തിൽ ഏബ്രഹാമിനെയാണ് (കുട്ടിച്ചൻ-54)മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ഉടനെ വരാമെന്ന് പറഞ്ഞു പുറത്തേയ്ക്ക് ഇറങ്ങിയ ഏബ്രഹാം ഏറെസമയം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറിന്റെ കരയിൽ വാച്ചും മൊബൈൽ ഫോണും ഇരിക്കുന്നതു കണ്ടത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് കിണറിനകത്ത് മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ഏബ്രഹാം രണ്ടര വർഷമായി കുടുംബത്തോടൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ- അനിത, മകൻ- അമൽ.