ക​വ​ള​പ്പാ​റ​യി​ൽ ഇ​ന്ന​ലെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല
ക​വ​ള​പ്പാ​റ​യി​ൽ  ഇ​ന്ന​ലെ​യും  മൃ​ത​ദേ​ഹ​ങ്ങ​ൾ  ക​ണ്ടെ​ത്താ​നാ​യി​ല്ല
Sunday, August 25, 2019 12:03 AM IST
എ​​​ട​​​ക്ക​​​ര: ക​​​വ​​​ള​​​പ്പാ​​​റ ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെത്താ​​​നാ​​​യി​​​ല്ല. തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച ശേ​​​ഷം അ​​​ഞ്ചാ​​​മ​​​ത്തെ​​​യും തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാ​​​മ​​​ത്തെ​​​യും ദി​​​വ​​​സ​​​മാ​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെത്താ​​​ൻ ക​​​ഴി​​​യാ​​​തെ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്. 48 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ദു​​​ര​​​ന്തഭൂ​​​മി​​​യി​​​ൽനി​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.


പ​​​തി​​​നൊ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണ് ഇ​​​നി ക​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള​​​ത്. പ​​​തി​​​ന​​​ഞ്ച് മ​​​ണ്ണ് മാ​​​ന്തി യ​​​ന്ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു തെ​​ര​​​ച്ചി​​​ൽ. മ​​​ണ്ണി​​​ടി​​​ഞ്ഞ മു​​​ഴു​​​വ​​​ൻ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​തി​​ന​​കം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​. ഞാ​​​യ​​​റാ​​​ഴ്ച​​​യും ശ്ര​​​മം തു​​​ട​​​രും. ക​​​ണ്ടു​​​കി​​​ട്ടാ​​​നു​​​ള്ള​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് തെ​​​ര​​ച്ചി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.