എ​ടി​എം ത​ക​ർ​ത്തു ക​വ​ർ​ച്ചാ​ശ്ര​മം
എ​ടി​എം ത​ക​ർ​ത്തു  ക​വ​ർ​ച്ചാ​ശ്ര​മം
Monday, August 26, 2019 12:27 AM IST
ക​​ണ്ണൂ​​ർ: ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തെ എ​​​ടി​​​എം അ​​​ടി​​​ച്ചു​​​ത​​​ക​​​ര്‍​ത്തു. പി​​​ലാ​​​ത്ത​​​റ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ന്‍റെ എ​​​ടി​​​എം കൗ​​​ണ്ട​​​റാ​​ണു ത​​​ക​​​ര്‍​ക്ക​​​പ്പെ​​​ട്ട​​​ത്. എ​​​ടി​​​എം മെ​​​ഷീ​​​ന്‍റെ മോ​​​ണി​​​റ്റ​​​ര്‍ സ്‌​​​ക്രീ​​​ന്‍, ഡ​​​യ​​​ല്‍​പാ​​​ഡ് എ​​​ന്നി​​​വ​​​യാ​​​ണു ത​​​ക​​​ര്‍​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ണ​​മെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​യാ​​​ളാ​​​ണു കൗ​​​ണ്ട​​​ര്‍ ത​​​ക​​​ര്‍​ത്ത​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്നു വി​​​വ​​​രം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​ത്.

പ​​​രി​​​യാ​​​രം സി​​​ഐ കെ.​​​വി.​​​ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​ന്നു സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു ടെ​​​ക്‌​​​നീ​​​ഷ​​ന്‍​മാ​​​ര്‍ എ​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​യി​​​ല്‍ കൗ​​​ണ്ട​​​ര്‍ ത​​​ക​​​ര്‍​ത്ത​​​യാ​​​ളു​​​ടെ ചി​​​ത്രം പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​നാ​​​കൂ. മോ​​​ണി​​​റ്റ​​​ര്‍ ത​​​ക​​​ര്‍​ത്താ​​​ല്‍ പ​​​ണം ല​​​ഭി​​​ക്കു​​​മെ​​​ന്നു ക​​​രു​​​തി​​​യാ​​​യി​​​രി​​​ക്കാം ഇ​​​തു ത​​​ക​​​ര്‍​ത്ത​​​തെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.