കെ​എ​സ്ടി​പി ര​ണ്ടാം​ഘ​ട്ടം വാ​യ്പാ കാ​ലാ​വ​ധി ര​ണ്ടു​വ​ര്‍​ഷംകൂ​ടി നീ​ട്ടി
Monday, August 26, 2019 1:05 AM IST
പ​​ത്ത​​നം​​തി​​ട്ട: കെ​​എ​​സ്ടി​​പി ര​​ണ്ടാം​ ഘ​​ട്ട​​ത്തി​​നു​​ള്ള ലോ​​ക​​ബാ​​ങ്ക് വാ​​യ്പാ കാ​​ലാ​​വ​​ധി ര​​ണ്ടു വ​​ര്‍​ഷം​കൂ​​ടി നീ​​ട്ടി​​യ​​താ​​യി മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ന്‍. ക​​ഴി​​ഞ്ഞ ഏ​​പ്ര​​ല്‍ 30നു ​​കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും 2021 വ​​രെ ഇ​​തു ദീ​​ര്‍​ഘി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ലോ​​ക​​ബാ​​ങ്കി​​ന്‍റെ ധ​​ന​​സ​​ഹാ​​യ​​ത്തോ​​ടു​​കൂ​​ടി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന കേ​​ര​​ള സം​​സ്ഥാ​​ന ഗ​​താ​​ഗ​​ത പ​​ദ്ധ​​തി ര​​ണ്ടാംഘ​​ട്ട പ​​ദ്ധ​​തി​ക്കാ​​യി മൊ​​ത്തം 2403 കോ​​ടി രൂ​​പ​​യാ​​ണു വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​തി​​ല്‍ 56 ശ​​ത​​മാ​​നം ലോ​​ക​​ബാ​​ങ്കും 44 ശ​​ത​​മാ​​നം സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രും എ​​ന്ന രീ​​തി​​യി​​ലാ​​ണു പ​​ദ്ധ​​തി വി​​ഹി​​തം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടാം ഘ​​ട്ട പ​​ദ്ധ​​തി​​യി​​ല്‍ 10 പാ​​ക്കേ​​ജു​​ക​​ളും ക​​ഴ​​ക്കൂ​​ട്ടം മു​​ത​​ല്‍ അ​​ടൂ​​ര്‍ വ​​രെ​​യു​​ള്ള മാ​​തൃ​​കാ റോ​​ഡ് സു​​ര​​ക്ഷാ ഇ​​ട​​നാ​​ഴി പ​​ദ്ധ​​തി​​യു​​മാ​​ണ് ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.

കാ​​സ​​ര്‍​ഗോ​​ഡ് - കാ​​ഞ്ഞ​​ങ്ങാ​​ട്, പി​​ലാ​​ത്ത​​റ - പാ​​പ്പി​​നി​​ശേ​​രി, ചെ​​ങ്ങ​​ന്നൂ​​ര്‍ - ഏ​​റ്റു​​മാ​​നൂ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ - മൂ​​വാ​​റ്റു​​പു​​ഴ, പൊ​​ന്‍​കു​​ന്നം - തൊ​​ടു​​പു​​ഴ, പെ​​രു​​മ്പി​​ലാ​​വ് - പെ​​രി​​ന്ത​​ല്‍​മ​​ണ്ണ എ​​ന്നീ റോ​​ഡു​​ക​​ൾ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചി​​ട്ടു​​ള്ളത്.


ബാ​​ക്കി​​യു​​ള്ള നാ​​ലു പാ​​ക്കേ​​ജു​​ക​​ളി​​ല്‍ ത​​ല​​ശേ​​രി - ക​​ള​​റോ​​ഡ് റോ​​ഡ്, ക​​ള​​റോ​​ഡ് - വ​​ള​​വു​​പാ​​റ റോ​​ഡ് എ​​ന്നീ പാ​​ക്കേ​​ജു​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​ര​​ണ ഘ​​ട്ട​​ത്തി​​ലും തി​​രു​​വ​​ല്ല ബൈ​​പാ​​സ്, തി​​രു​​വ​​ല്ല ടൗ​​ണ്‍ എ​​ന്നീ ജോ​ലി​ക​ൾ ആ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ലു​​മാ​​ണ്.

ക​​ഴ​​ക്കൂ​​ട്ടം - വെ​​ഞ്ഞാ​​റ​​മൂ​​ട് - അ​​ടൂ​​ര്‍ റോ​​ഡി​​നെ മാ​​തൃ​​കാ സു​​ര​​ക്ഷാ ഇ​​ട​​നാ​​ഴി​​യാ​​യി വി​​ക​​സി​​പ്പി​​ക്കു​​ന്ന പ​​ദ്ധ​​തി പു​​രോ​​ഗ​​മി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നും ഈ ​​പ​​ദ്ധ​​തി സെ​​പ്റ്റം​​ബ​​റി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

പ​​ദ്ധ​​തി​​യി​​ല്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന പു​​ന​​ലൂ​​ര്‍ - മൂ​​വാ​​റ്റു​​പു​​ഴ സം​​സ്ഥാ​​ന​​പാ​​ത​​യി​​ല്‍ പു​​ന​​ര്‍​നി​​ര്‍​മാ​​ണം ന​​ട​​ത്താ​​നു​​ള്ള പൊ​​ന്‍​കു​​ന്നം - പു​​ന​​ലൂ​​ര്‍ റീ​​ച്ചി​​ന്‍റെ നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ഇ​ന്നു കോ​​ന്നി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.