അന്താരാഷ്ട്ര അർബുദരോഗ സമന്വയ ചികിത്സാ സമ്മേളനം കൊച്ചിയിൽ
Tuesday, September 17, 2019 11:39 PM IST
കൊച്ചി: ഗ്ലോബൽ ഹോമിയോപ്പതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അർബുദരോഗ സമന്വയ ചികിത്സാ സമ്മേളനം 2020 ഫെബ്രുവരി എട്ട്, ഒൻപത് തീയതികളിൽ കൊച്ചിയിൽ നടക്കും. ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ വിദേശ പ്രതിനിധികളും സംസ്ഥാന ആരോഗ്യ വകുപ്പ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സിൽ, കേന്ദ്ര ആയുർവേദ സിദ്ധ യൂനാനി റിസർച്ച് കൗണ്‍സിൽ, ആയുഷ് മിഷൻ, പാലിയം ഇന്ത്യ, പ്രഫഷണൽ അസോസിയേഷനുകളും പങ്കെടുക്കും.
അർബുദ ചികിത്സയിൽ ഇപ്പോൾ നിലവിലുള്ള ചികിത്സാ രീതിയെ അപേക്ഷിച്ച് വിവിധ ചികിത്സാ വിഭാഗങ്ങളുടെ സംയോജിത ചികിത്സയുടെ സാധ്യതകൾ കണ്ടെത്തുക, സംയോജിത ചികിത്സാ മേഖലയിൽ അർബുദ ചികിത്സയിൽ വ്യക്തമായ ഒരു മാനദണ്ഡം രൂപപ്പെടുത്തുക എന്നിവയാണ് ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ. 9349000100, 9349117833, വെബ്സൈറ്റ്: www.icio2020.com.