സർവോദയമണ്ഡലം ദേശീയ സെമിനാർ ഗവർണർ ഉദ്ഘാടനം ചെയ്യും
Tuesday, September 17, 2019 11:39 PM IST
കോട്ടയം: ഗാന്ധിജിയുടെ 150-ാം ജന്മജയന്തിയോടനുബന്ധിച്ചു കേരള സർവോദയ മണ്ഡലം കോട്ടയം-തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഈ മാസം 25, 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. “ഗാന്ധിജിയിലൂടെ മുന്നോട്ട് ഒരു സുസ്ഥിര ഭാവിക്ക് - ഗാന്ധിജിയാണ് ഉത്തരം’’ എന്നതാണ് സെമിനാറിന്റെ മുഖ്യപ്രമേയം.
ഡോ. റാം പുനിയാ-ഐഐടി മുംബൈ, ഡോ. അപൂർവാനന്ദ് -ഡൽഹി സർവകലാശാല, ഡോ. ഗണേഷ് ദേവി - ധാർവാഡ്, മഹാദേവ് ഭായി -ബിഹാർ, മുന്ദിത വിദ്രോഹി-ഗുജറാത്ത്, ഷെയ്ക്ക് ഹുസൈൻ -മുംബൈ, ആദിത്യ പട്നായിക്-ഒഡീഷ, ചന്ദൻപാൽ -ബംഗാൾ, അവിനാഷ് കാക്കടെ-സേവാഗ്രാം, ഡോ. എം.പി. മത്തായി, പ്രഫ. പി.എ. വാസുദേവൻ, ഡോ. സാബു തോമസ്, ഡോ. സിറിയക് തോമസ്, ഡോ. എം.എച്ച്. ഇലിയാസ്, ഡോ. എം.എം. മാത്യു, ഡോ. ഗോപാലകൃഷ്ണൻ നായർ, കാട്ടായിക്കോണം ശശിധരൻ മാസ്റ്റർ, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, അഡ്വ. ജോൺ ജോസഫ് എന്നിവർ സെമിനാറിലെ മുഖ്യപ്രഭാഷകരായിരിക്കും.
സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 22നകം 9446 923010 ലോ [email protected] mൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതിക്കുവേണ്ടി ജനറൽ കൺവീനർ ഡോ. ജോസ് മാത്യു അറിയിച്ചു.