അഭയ കേസ്: ആദ്യഘട്ട സാക്ഷിവിസ്താരം പൂർത്തിയായി
Tuesday, September 17, 2019 11:40 PM IST
തിരുവനന്തപുരം: അഭയ കേസിൽ ആദ്യഘട്ട സാക്ഷിവിസ്താരം പൂർത്തിയായി. ഇന്നലെ കേസിലെ പന്ത്രണ്ടാം സാക്ഷി ബിസിഎം കോളജിലെ മലയാള വിഭാഗം മുൻ മേധാവി പ്രഫ. ത്രേസ്യാമ്മയെ വിസ്തരിച്ചതോടെയാണ് ആദ്യഘട്ടം പൂർത്തിയായത്. ഇനി ഒക്ടോബർ ഒന്നിനു വിസ്താരം പുനരാരംഭിക്കും.
കേസിൽ ഇതുവരെ 14 പേരെയാണ് പ്രത്യേക സിബിഐ കോടതിയിൽ വിസ്തരിച്ചത്. പ്രഫ. ത്രേസ്യാമ്മയുടെ എതിർവിസ്താരം ഒക്ടോബർ ഒന്നിനു നടക്കും.