മരടിലെ പ്രതിഷേധങ്ങൾ താത്കാലം നിർത്തി
Wednesday, September 18, 2019 12:11 AM IST
മരട്: ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ നടപടിയുണ്ടായ സാഹചര്യത്തിൽ പ്രതിഷേധസമരങ്ങൾ താത്കാലികമായി നിർത്തിവച്ചതായി ഫ്ലാറ്റ് ഉടമകൾ. സർവകക്ഷി യോഗ തീരുമാനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.
നഗരസഭയുടെയോ ജില്ലാ കളക്ടറുടെയോ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള നടപടി ഉണ്ടായാൽ പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്നും മരട് ഭവനസംരക്ഷണ സമിതി കണ്‍വീനർ ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. ഫ്ലാറ്റുകൾ വാങ്ങുന്നതിനു മുന്‍പ് അവയുടെ പേരിലുള്ള നിയമപരമായ പ്രശ്നങ്ങൾക്ക് ഫ്ലാറ്റ് നിർമാതാക്കളാണ് ഉത്തരവാദികളെന്നു കണ്‍വീനർ പറഞ്ഞു.