നടൻ സത്താർ അന്തരിച്ചു
Wednesday, September 18, 2019 12:32 AM IST
ആലുവ: സ്വഭാവനടനായും വില്ലനായും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനം കവർന്ന സിനിമാ താരം സത്താർ (67) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ ആലുവ ദേശത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അർബുദരോഗത്തെത്തുടർന്ന് ഒരു മാസത്തോളമായി സാന്ത്വന ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. മമ്മൂട്ടിയടക്കമുള്ള സിനിമാതാരങ്ങൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
കടുങ്ങല്ലൂർ വാരപ്പറമ്പില്‍ ഖാദര്പിള്ളയുടെയും ഫാത്തിമയുടെയും മകനാണ്. 1975ല്‍ അഭിനയരംഗത്തെത്തിയ സത്താർ നാലു പതിറ്റാണ്ടോളം മലയാള സിനിമാ രംഗത്തുണ്ടായിരുന്നു. നടി ജയഭാരതി മുൻ ഭാര്യയാണ്. മകൻ: കൃഷ് സ ത്താർ.