റവ. ഡോ. പുതുശേരി കർമലീത്ത മാതൃസഭാ ജനറൽ കൗണ്‍സിലർ
Thursday, September 19, 2019 12:08 AM IST
തൃശൂർ: ആഗോള കർമലീത്ത മാതൃസഭയുടെ ഇന്ത്യയിൽനിന്നുള്ള ജനറൽ കൗണ്‍സിലറായി റവ. ഡോ. റോബർട്ട് തോമസ് പുതുശേരി തെരഞ്ഞെടുക്കപ്പെട്ടു.
റോമിൽ ചേർന്ന ജനറൽ ചാപ്റ്ററിൽ പ്രിയോർ ജനറാളായി അയർലൻഡുകാരനായ ഫാ. മൈക്കിൾ ഒനീലും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളിലേക്കുള്ള കൗണ്‍സിലർമാരെയും തെരഞ്ഞെടുത്തതോടൊപ്പമാണ് ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ ഓഷ്യാനിയ ഓസ്ട്രേലിയ മേഖലയുടെ ജനറൽ കൗണ്‍സിലറായി ഫാ. റോബർട്ട് തോമസ് പൂതുശേരിയെ തെരഞ്ഞെടുത്തത്.
ഇതാദ്യമായാണ് മലയാളി കർമലീത്ത വൈദികൻ ഈ സന്യാസസമൂഹത്തിന്റെ ജനറൽ കൗണ്‍സിലറാകുന്നത്.
ഇന്ത്യയിൽ സെന്റ് തോമസ് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലായ റവ. ഡോ. റോബർട്ട് തോമസ് പുതുശേരി ഇപ്പോൾ കോതമംഗലം കറുകടത്തുള്ള മൗണ്ട് കാർമൽ കോളജിന്റെ മാനേജരും അക്കഡേമിക് ചെയറുമായി പ്രവർത്തിക്കുകയായിരുന്നു.
അങ്കമാലിക്കടുത്ത് മൂക്കന്നൂർ പരേതരായ പുതുശേരി ഒൗസേപ്പിന്റെയും എവുപ്രാസിയുടെയും മകനാണ്.