യുകെയിൽ ജോലി ചെയ്യാൻ ഇനി ഒഇടി പരീക്ഷ മാത്രം
Thursday, September 19, 2019 12:56 AM IST
കൊച്ചി: ഡോക്ടർമാർ, നഴ്സുമാർ, മിഡ്വൈഫുമാർ, ഡെന്റിസ്റ്റുകൾ ഉൾപ്പെടെ ആരോഗ്യ മേഖലയിലെ പ്രഫഷണലുകൾക്ക് യുകെയിൽ ജോലി നേടാൻ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) മാത്രം ജയിച്ചാൽ മതി.
യുകെ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സിലും ജനറൽ മെഡിക്കൽ കൗണ്‍സിലും അംഗീകരിച്ചിട്ടുള്ള ഒഇടി പരീക്ഷ വിജയിക്കുന്നവർക്ക് മറ്റ് പരീക്ഷകളെ നേരിടാതെ യുകെയിൽ ജോലിക്കെത്താമെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകും.
ഇനി മുതൽ ജനറൽ വിസ ലഭിക്കാൻ രണ്ടാമതൊരു പരീക്ഷ കൂടി വേണ്ടെന്ന തീരുമാനം ഈ മേഖലയിൽ ഉള്ളവർക്ക് കൂടുതൽ പേർക്ക് ഉപകാരപ്രദമാകും.