സർവകക്ഷി തീരുമാനം നിയമത്തോടുള്ള വെല്ലുവിളി: രാഷ്ട്രീയ മുന്നണി
Thursday, September 19, 2019 11:44 PM IST
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ രാഷ്ട്രീയ മുന്നണി. ഇതു ഭരണഘടനാ ലംഘനമാണ്.
യോഗത്തിൽ പങ്കെടുത്ത കക്ഷികളുടെ നേതാക്കൾക്കു മരടിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്നാണു തീരുമാനത്തിൽനിന്നു വ്യക്തമാകുന്നത്. മരടിൽ സിആർസെഡ് നിയമലംഘനങ്ങളും കായൽകൈയേറ്റവും നടന്നുവെന്നു ബോധ്യപ്പെട്ടിട്ടും ഉത്തരവാദികളായ ബിൽഡർമാർക്കെതിരേയും അവരെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കുന്നതിനുപകരം സുപ്രീംകോടതിയുടെ വിധി മറികടക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തുന്നത്.