ഒരു രാജ്യം ഒരു ഭാഷയെന്ന ആശയം വിഡ്ഢിത്തം: ടി.എം. കൃഷ്ണ
Thursday, September 19, 2019 11:44 PM IST
മാവേലിക്കര: ഒരു രാജ്യം ഒരു ഭാഷയെന്ന ആശയം വിഡ്ഢിത്തമാണെന്നു സംഗീതജ്ഞൻ ടി. എം. കൃഷ്ണ മാവേലിക്കരയിൽ പറഞ്ഞു. മാവേലിക്കരയിൽ നടക്കുന്ന ദേശീയ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. എല്ലാ ഭാഷയെയും ബഹുമാനിക്കാൻ നാം പഠിക്കണം. കർണാടക സംഗീതത്തിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നാണ് യുവസംഗീതജ്ഞരോടു പറയാനുള്ളതെന്നും ടി. എം. കൃഷ്ണ പറഞ്ഞു.